ഹൂസ്റ്റൺ: ഫൊക്കാന ഹൂസ്റ്റൺ റീജിയൺ മലയാളി അസോസിയേഷൻ ഓഫ് സിയന്നയുടെ (എംഎഎസ്) സഹകരണത്തോടെ സംഘടിപ്പിച്ച "സിനി ഫ്യൂഷൻ 2026' കലാവിരുന്ന് സെന്റ് ജോസഫ് ഹാളിൽ വിപുലമായ ജനപങ്കാളിത്തത്തോടെയും കലാസ്വാദകരുടെ ആവേശകരമായ സാന്നിധ്യത്തോടെയും അരങ്ങേറി.
സംഗീതവും നൃത്തവും വിനോദപരിപാടികളും സമന്വയിപ്പിച്ച പരിപാടി ഹൂസ്റ്റൺ മലയാളി സമൂഹത്തിന് ശ്രദ്ധേയമായ സാംസ്കാരിക അനുഭവമായി മാറി. സിനി ഫ്യൂഷനോടനുബന്ധിച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഫൊക്കാന റീജിയണൽ ആർവിപി ഫാൻസിമോൾ പള്ളത്തുമഠം സ്വാഗതപ്രസംഗം നടത്തി.
ഫൊക്കാന പ്രസിഡന്റ് ഡോ.സജിമോൻ ആന്റണി അധ്യക്ഷത വഹിച്ചു. എംഎഎസ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ നേർന്നു. ഫൊക്കാന റീജിയണൽ കൾച്ചറൽ കോഓർഡിനേറ്റർ വിനോയ് കുര്യൻ നന്ദിപ്രസംഗം നടത്തി.
മലയാള ചലച്ചിത്ര - സംഗീത രംഗത്തെ പ്രമുഖരായ അനു സിത്താര, വിപിൻ സേവിയർ,ആര്യ ബഡായി, കൃതിക, അകിൽ കവലയൂർ,രാജേഷ് അടിമാലി എന്നിവർ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രേക്ഷകരെ ആവേശഭരിതരാക്കി.